പൊലീസ് കസ്റ്റഡിയില്‍ ദളിത് യുവാവ് മരിച്ച കേസില്‍ 14 പൊലീസുകാര്‍ക്കെതിരെ കൊലപാതകകുറ്റത്തിന് കേസ്

കാണ്‍പൂരില്‍ ദളിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് 14 പൊലീസുകാര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുകയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
കമല്‍ വാല്മീകി എന്ന ഇരുപത്തിയഞ്ചുകാരനെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പാണ് കമലിനെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് ഇന്ന് വീട്ടുകാരെ മകന് മരണപ്പെട്ടു എന്ന വിവരം അറിയിക്കുയായിരുന്നു. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് റൂമിനകത്ത് തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മര്‍ദനമേറ്റാണ് കമല്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് പേരു മാറ്റി അനധികൃതമായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയക്കാന്‍ ശ്രമിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.
വീട്ടുകാരുടെ പരാതിയുടെ മേല്‍ പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരുടെ പേരിലും കൊലപാതക കുറ്റത്തിന് കേസെടുത്തെന്ന് സിറ്റി പൊലീസ് സീനിയര്‍ ഓഫീസര്‍ ശലഭ് മാതുര്‍ അറിയിച്ചു. കമലിന്റെ മരണത്തെ തുടര്‍ന്ന് ബന്ധുക്കളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് തുടര്‍ന്ന് ലാത്തി വീശി.
ഗോവധ സംരക്ഷണത്തിന്റെ പേരില്‍ ദളിത് പീഡനം നടക്കുന്ന സമയത്ത് തന്നെയാണ് കാണ്‍പൂരിലെ യുവാവിന്റെ മരണവും.
https://www.facebook.com/Malayalivartha


























