എനിക്കവരെ എന്റെ കൈകള്‍ കൊണ്ട് ശിക്ഷിക്കണം, എനിക്ക് വേണ്ടത് നീതിയാണ്, പീഡനത്തിനിരയായ യുവതിയുടെ കരളലിയിക്കുന്ന രോദനം

എന്നെയും മകളെയും ആക്രമിച്ചവരെ സ്വന്തം കൈകള്‍ കൊണ്ട് ശിക്ഷിക്കാനുള്ള അവസരമാണ് എനിക്ക് വേണ്ടത്. എന്റെ മകളുടെ ഭാവിയെക്കുറിച്ചു എനിക്കാശങ്കയുണ്ട്, അവളുടെ ഭാവി സുരക്ഷിതമാക്കണം. ബുലന്ദ്ഷെഹറില് ബലാല്‍സംഘത്തിനിരയായ യുവതിയാണ് പ്രതികളെ ശിക്ഷിക്കാന്‍ ആവശ്യവുമായി വന്നിരിക്കുന്നത്. രാഷ്ട്രീയക്കാരെയും ഇവിടുത്തെ പോലീസ് സംവിധാനത്തെയോ തനിക്കു വിശ്വാസമില്ല, രാഷ്ട്രീയക്കാര്‍ ധാരാളം വാഗ്ദാനങ്ങള്‍ നല്‍കും, എന്നാല്‍ ഒന്നും നടപ്പിലാക്കില്ലെന്നു അവര്‍ പറഞ്ഞു. ഞങ്ങളെ കൊള്ളയടിച്ചു, തല്ലിച്ചതച്ചു. എന്റെ ഭാര്യയോടും മകളോടും എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാമല്ലേ. എന്റെ ഭാര്യയും മകളും അവരെ ശിക്ഷിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നു കുടുംബനാഥന് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ബുലന്ദ്ഷെഹറില് അമ്മയും മകളും കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടത്. ഡല്‍ഹിയിലെ നോയ്ഡയിലുള്ള കുടുംബം ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. ഇരുമ്പു വടി ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത അഞ്ചംഗ സംഘം കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കാര്‍ ഓടിച്ചു കയറ്റിയ അഞ്ചംഗ സംഘം പുരുഷന്മാരെ തോക്കിന് മുനയില്‍ ബന്ദികളാക്കി കെട്ടിയിട്ടു.
തുടര്‍ന്ന് അമ്മയേയും മകളേയും കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. 35 വയസുകാരിയും 14 വയസുകാരിയും മൂന്ന് മണിക്കൂര്‍ നേരം ക്രൂര ബലാല്‍സംഗത്തിന് ഇരയായി. മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച പുലര്‍ച്ചെ 5.30യോടെയാണ് പൊലീസെത്തി ഇവരെ രക്ഷിച്ചത്. സംഭവം നടന്നതിന് 100 മീറ്റര്‍ അകലെ പൊലീസ് ഔട്ട് പോസ്റ്റുണ്ടായിരുന്നു.എന്നിട്ടും അക്രമം നടന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
https://www.facebook.com/Malayalivartha


























