മകന്റെ രോഗാവസ്ഥയില്‍ മനംനൊന്ത് അച്ഛന് ജീവനൊടുക്കി

മകന്റെ രോഗാവസ്ഥയില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. 38 വയസ്സുകാരനായ പോലീസ് ഹെഡ് കോണ്‍സ്റ്റബിളാണ് ആത്മഹത്യ ചെയ്തത്. മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. സഞ്ജയ് പ്രകാശ് എന്നയാളാണ് ആത്മഹത്യ ചെയ്തത്.
മകന്റെ രോഗാവസ്ഥയെക്കുറിച്ച് വിഷമത്തിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറയുന്നു. ഡിപ്രഷന് അകറ്റുന്നതിനായി ഇയാള്‍ മരുന്ന് കഴിക്കാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മകന്റെ ചികിത്സയ്ക്കായി സഞ്ജയ് അവധി എടുത്തിരുന്നു.
എന്നാല്‍ യൂണിഫോമില്‍ മെട്രോ സ്റ്റേഷനില്‍ എത്തിയ സഞ്ജയ് ട്രെയിന്‍ വന്നപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നു. ഇയാള്‍ എഴുതിയിരുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മകന്റെ ഇങ്ങനെ വിഷമിക്കുന്നത് കാണാന്‍ തനിക്കാവില്ലെന്ന് ആത്മഹത്യാ കുറിപ്പില്‍.
https://www.facebook.com/Malayalivartha


























