20 ലക്ഷം രൂപയുടെ കഞ്ചാവുമായി കാസര്‍കോഡുകാരനായ ഗള്‍ഫ് മലയാളി മംഗളുരുവില്‍ പിടിയില്‍

നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തു വന്നിരുന്ന കാസര്‍ഗോഡ് ഉപ്പളയിലെ മൊയ്തീന് നവാസ്(29) ആണ് 20 ലക്ഷം രൂപയുടെ 51.7 കിലോ കഞ്ചാവ് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മംഗളുരുവില്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്.
ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടില്‍ എത്തുകയും കഞ്ചാവ് കച്ചവടത്തില്‍ സജീവമാവുകയും ചെയ്യുകയായിരുന്നു. ക്രൈം ബ്രാഞ്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍, കൊനാജേ പോലീസ് സ്റ്റേഷന് പരിധിയില്‍ പെട്ട നാട്ടക്കലില്‍ വച്ചാണ് നവാസ് പിടിയിലാവുന്നത്.
മംഗളുരുവിലും കാസര്‍ഗോഡ് ജില്ലയിലും കഞ്ചാവ് വില്‍പ്പന നടത്തുന്ന ആളാണ് പിടിയിലായ നവാസ് എന്നാണ് ക്രൈംബ്രാഞ്ചില്‍ നിന്നും ലഭിക്കുന്ന വിവരം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്ന് നവാസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇത്ര വലിയ അളവില്‍ കഞ്ചാവ് വിവിധ സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് മംഗളൂരുവില്‍ എത്തിയത് ക്രൈം ബ്രാഞ്ചിനെ അമ്പരപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് കര്‍ണാടക ക്രൈംബ്രാഞ്ച്.
https://www.facebook.com/Malayalivartha


























