മുത്തച്ഛനും മുത്തശ്ശിയും മൊബൈല്‍ ഉപയോഗം ചോദ്യം ചെയ്തു കൊച്ചുമകള്‍ ജീവനൊടുക്കി
സ്കൂളില്‍ പോകുന്നതിന് എളുപ്പത്തിനായി മുത്തച്ഛന്റെയും മുത്തശ്ശിക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കി. മുത്തച്ഛനും മുത്തശ്ശിയും മൊബൈല്‍ ഉപയോഗം ചോദ്യം ചെയ്തതിനാണ് കൊച്ചുമകള്‍ ആത്മഹത്യ ചെയ്തത്. ശബ്ദ എന്ന പതിനാറുകാരിയാണ് ആത്മഹത്യ ചെയ്തത്. യുപ്പിനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം മടിക്കേരിയിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. കൂടുതല്‍ സമയവും പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനായിരുന്നു ചെലവാക്കിയിരുന്നതെന്നും പഠനത്തില്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും മുത്തച്ഛനും മുത്തശ്ശിയും പറയുന്നു. ഇക്കാര്യത്തിനേക്കുറിച്ച് ചോദിച്ചതില്‍ പിന്നെ പെണ്‍കുട്ടി വിഷമത്തിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. മുത്തച്ഛനും മുത്തശ്ശിയും മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് ചോദിച്ചതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു.
വ്യാഴാഴ്ച്ച പെണ്‍കുട്ടി സ്കൂളില്‍ പോകാതെ അവധിയെടുത്ത് വീട്ടിലിരിക്കുകയായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പുറത്തുപോയ സമയത്ത് പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ യുപ്പിനങ്ങാടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























