ഇനി ട്രെയിനിലും പാട്ടു കേട്ടു യാത്ര ചെയ്യാം; 'റെയില്‍ റേഡിയോ'യുമായി ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യയില്‍ ട്രെയിന്‍ യാത്രകള്‍ ഇനി ഉല്ലാസകരമാകുന്നു. യാത്രക്കാര്‍ക്കു പാട്ടു കേള്‍ക്കാനും തമാശകള്‍ ആസ്വദിക്കാനുമായി 'റെയില്‍ റേഡിയോ' ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. മറ്റു ജനപ്രിയ എഫ്എമ്മുകളും ലഭ്യമാക്കും. കൂടാതെ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തെക്കുറിച്ചും പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിപാടികളുമുണ്ടാവും.
ഓരോ മണിക്കൂറിലും ട്രെയിനുകളുടെ സമയവിവരങ്ങള്‍ ഉച്ചഭാഷിണിയിലൂടെ അറിയിക്കും. അടിയന്തര ഘട്ടങ്ങളില്‍ ഈ സംവിധാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ. ആയിരത്തോളം മെയില്‍ എക്സ്പ്രസ് ട്രെയിനുകളിലും ജനശതാബ്ദി, രാജധാനി ഉള്‍പ്പെടെയുള്ളവയിലും പദ്ധതി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























