കാമുകന് സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു : കാമുകി ആത്മഹത്യ ചെയ്തു

സൂററ്റില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഡി.ആര്.ബി കോളേജ് വിദ്യാര്‍ത്ഥിനിയായ ദീപികയാണ് പുഴയില്‍ ചാടി ജീവനൊടുക്കിയത്. സംഭവത്തില്‍ സഹപാഠിയായ ഹുസൈന് ഖാന് പഠാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
പ്രണയബന്ധം തകര്‍ന്നപ്പോള്‍ ഹുസൈന് ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു. സുഹൃത്തിന്റെ ഫോണില്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച തപി നദിയില്‍ ചാടിയാണ് ദീപിക ജീവനൊടുക്കിയത്. വെള്ളിയാഴ്ച്ചയാണ് ദീപയുടെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























