ജമ്മുകശ്മീരിലെ മണ്ണിടിച്ചിലില്‍ നാലു തീര്‍ഥാടകര്‍ മരിച്ചു

ജമ്മു കശ്മീരിലെ കത്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലു തീര്‍ഥാടകര്‍ മരിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരില്‍ നിന്നുള്ള ശശിധര്‍ കുമാര്‍(29), ഛത്തിസ്ഗഢില്‍ നിന്നുള്ള ബിന്ദു സാഹ്നി, അഞ്ചുവയസുള്ള ഇവരുടെ മകന്‍, കശ്മീര്‍ സ്വദേശി സാദിക് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ മാതാ വിഷ്ണു ദേവി നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരിക്കുള്ള രണ്ടുപേരെ കത്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രസായിയിലെ മാതാ വിഷ്ണു ദേവി ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയവരാണ് ദുരന്തത്തില്‍ പെട്ടത്. ബന്‍ഗംഗ അര്‍ധകുമാരി റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കയാണെന്ന് രസായ് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് സഞ്ജയ് റാണ അറിയിച്ചു.
https://www.facebook.com/Malayalivartha























