അയ്യേ കടുവയെ പറ്റിച്ചേ!; ഹിറ്റായി ഒരു താറാവിന്റെ വിജയഗാഥ

വലിപ്പം വച്ച് ആരെയും അളക്കേണ്ടെന്ന് ഒരു താറാവ് കാണിച്ചു തന്നപ്പോള്‍. ചൈനയിലെ ചാനലുകളില്‍ കഴിഞ്ഞ ദിവസം കാണിച്ച ഒരു വീഡിയോ ഇന്റര്‍നെറ്റിലും തരംഗമാവുകയാണ്. താറാവിനെ പിടിക്കാന്‍ കുളത്തിലേക്ക് ചാടുന്ന കടുവയുടേതാണ് ദൃശ്യങ്ങള്‍. ഒളിച്ച് കളിച്ച് കടുവയെ പറ്റിച്ച് രക്ഷപ്പെടുന്ന താറാവുകള്‍ ചിരി വിരിയിക്കും. 'ടൈഗര്‍, വേര്‍ ഡിഡ് ദ ഡക്ക് ഗോ?' എന്ന പേരിലാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ ആളെ കുട്ടുന്നത്. 41 ലക്ഷം പേര്‍ ഇതുവരെ വീഡിയോ കണ്ടു. ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha























