ഹോക്കിയില്‍ ഇന്ത്യയ്ക്കു വിജയത്തുടക്കം; അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു

തുടക്കം മികച്ചത്. റിയോ ഒളിംപിക്‌സ് പുരുഷ വിഭാഗം ഹോക്കിയില്‍ മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യയ്ക്കു വിജയത്തുടക്കം. ആദ്യമായി ഒളിംപിക്‌സ് യോഗ്യത നേടിയെത്തിയ അയര്‍ലന്‍ഡിനെയാണ് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.
ഇന്ത്യയ്ക്കായി രൂപീന്ദര്‍പാല്‍ സിങ് ഇരട്ടഗോള്‍ നേടി. രഘുനാഥ് ചൊക്കലിംഗമാണ് ആദ്യഗോള്‍ നേടിയത്. ജോണ്‍ ജെര്‍മിന്, കൊണോര്‍ ഹാര്‍ട്ട് എന്നിവര്‍ അയര്‍ലന്‍ഡിനായി ഗോളുകള്‍ നേടി. ബ്രിട്ടന്‍, ഓസ്‌ട്രേലിയ, അര്‍ജന്റീന എന്നീ കരുത്തന്‍മാരുള്‍പ്പെട്ട ഗ്രൂപ്പില്‍ വിജയത്തോടെ തുടങ്ങാനായത് ഇന്ത്യയുടെ ആത്മവിശ്വാസമേറ്റും.
https://www.facebook.com/Malayalivartha























