ദേശീയ ഗാനം ആലപിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പാള്‍ അടക്കം 9 അദ്ധ്യാപകര്‍ ജോലി ഉപേക്ഷിച്ചു
സ്കൂളില്‍ ദേശീയ ഗാനം ആലപിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പാളും 8 അദ്ധ്യാപകരും ജോലി ഉപേക്ഷിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ ദേശീയ ഗാനം ആലപിക്കുന്നതിനെ മാനേജ്മെന്റ് തടയുകയായിരുന്നു.
ദേശീയ ഗാനം മതത്തിന് എതിരാണെന്ന കാരണമുയര്‍ത്തിയാണ് മാനേജ്മെന്റ് അനുവാദം നല്‍കാതിരുന്നത്. സ്കൂള്‍ മാനേജര്‍ സിയാ ഉല് ഹഖിനെയാണ് പ്രിന്‍സിപ്പാള്‍ കുറ്റപ്പെടുത്തിയത്. സ്വാതന്ത്ര്യദിനത്തില്‍ നടക്കുന്ന പരിപാടിയില്‍ ദേശീയ ഗാനം ആലപിക്കാന്‍ പദ്ധതിയിട്ടിരുന്നു.
എന്നാല്‍ ജനഗണ മനയോ, വന്ദേ മാതരമോ പാടരുതെന്നും അത് ഇസ്ലാമിന് എതിരാണെന്നുമായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. ഇതിന് മുന്‍പും ക്യാമ്ബസില്‍ ദേശീയ ഗാനം ആലപിച്ചിട്ടില്ലെന്ന് സിയാ ഉല് ഹഖ് പറയുന്നു. രാജ്യത്തിന് ദൈവത്തേക്കാളും മതത്തേക്കാളും പ്രാധാന്യം നല്കുന്ന ദേശീയ ഗാനം ആലപിക്കല്‍ ഒരു മതവിശ്വാസിയുടെ വിശ്വാസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha