ഒളിമ്പിക് വില്ലേജില്‍ പീഡന ശ്രമം: ഒരു ബോക്സര്‍ കൂടി അറസ്റ്റില്‍
ഒളിമ്പിക് വില്ലേജില്‍ ശുചീകരണ തൊഴിലാളിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു ബോക്സര്‍ കൂടി അറസ്റ്റില്‍. നമീബിയന്‍ ബോക്സര്‍ ജോനാസ് ജൂനീസ് (22)ആണ് ബ്രസീലിയന്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ജോലിക്കിടെ ജോനാസ് തന്നെ കടന്നുപിടിച്ചെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പണം വാഗ്ദാനം ചെയ്തുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. സമാനമായ കേസില്‍ മൊറോക്കോ ബോക്സര്‍ ഹസ്സന് സാദയെ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഹസ്സന് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല.
ഒളിമ്പിക്സ് ഓപ്പണ്‍ സെറിമണിയില്‍ നമീബിയയുടെ പതാക വഹിച്ചത് ജോനാസ് ആയിരുന്നു. ഈ മാസം 11നായിരുന്നു ജോനാസും ഫ്രഞ്ച് താരം ഹസ്സന് അന്സില്ലെയുമായി പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ജോനാസ് പോലീസ് കസ്റ്റഡിയിലായതോടെ മത്സരം അനിശ്ചിതത്വത്തിലായി.
206 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളും അഭയാര്‍ത്ഥികളുടെ ടീമുമാണ് ബ്രസീല്‍ ഒളിമ്പിക്സില്‍ മാറ്റുരയ്ക്കുന്നത്. 28 ഇനങ്ങളിലാണ് മത്സരങ്ങള്‍.
https://www.facebook.com/Malayalivartha