ഹെല്‍മറ്റില്ലെങ്കില്‍ 1000 രൂപ പിഴ

വാഹനാപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഡ്രൈവര്‍മാര്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിച്ച് മോട്ടോര്‍ വാഹന നിയമഭേദഗതിബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
നിയമലംഘനത്തിനു ഡ്രൈവര്‍മാര്‍ക്ക് കനത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പരാമര്‍ശമില്ല.
നിലവിലുള്ള നിയമത്തിലെ 223 വ്യവസ്ഥകളില്‍ 68 എണ്ണവും ഭേദഗതി ചെയ്യും. വിദേശ രാജ്യങ്ങളിലെ ശിക്ഷയുടെ തോത് രാജ്യത്ത് നടപ്പാക്കാനാണ് ശ്രമം. പിഴ പത്തിരട്ടിയാക്കും. ചെറിയ നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ 100 രൂപയില്‍ നിന്ന് 600 രൂപയാക്കും. അപകടകരമാംവിധം ഡ്രൈവ് ചെയ്താലുള്ള ശിക്ഷ 1000 രൂപയില്‍ നിന്ന് 5000 ആക്കും. മദ്യപിച്ച് ഡ്രൈവ് ചെയ്യുമ്പോള്‍ പിടിയിലായാല്‍ 10,000 രൂപ നല്‍കണം.
ഹെല്‍മറ്റില്ലെങ്കില്‍ നിലവില്‍ 100 രൂപയാണ് പിഴയെങ്കില്‍ പുതിയ വ്യവസ്ഥയില്‍ 1000 രൂപ നല്‍കണം. ലൈസന്‍സ് മൂന്ന് മാസത്തേക്ക് മരവിപ്പിക്കും. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കിലും 1000 രൂപ നല്‍കണം. പ്രായപൂര്‍ത്തിയാകാത്തവര്‍ നിയമംലംഘിച്ചാല്‍ രക്ഷിതാക്കളെ വിചാരണ ചെയ്യും.
https://www.facebook.com/Malayalivartha























