പത്തുമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ ബിയര്‍ കുടിപ്പിക്കുന്ന വീഡിയോ വൈറല്‍

തമിഴ്‌നാട്ടില്‍ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ ബിയര്‍ കുടിപ്പിച്ചു. അമ്മ അത് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു. തമിഴ്‌നാട്ടില്‍ ചിത്രീകരിച്ചതെന്ന് കരുതുന്ന 2.43 മിനിട്ടുള്ള വീഡിയോ വൈറലായി. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്. കുപ്പിതുറന്ന് കുഞ്ഞിന്റെ വായിലേക്ക് വച്ച് ബിയര്‍ അല്‍പാല്‍പം കുടിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. തമിഴാണ് പിതാവ് സംസാരിക്കുന്നത്. അമ്മയാണ് വീഡിയോ എടുക്കുന്നതെന്ന് സംഭാഷങ്ങളില്‍ നിന്ന് വ്യക്തമാണ്. അച്ഛന്റെയും കുഞ്ഞിന്റെയും മുഖം വളരെ വ്യക്തമായതിനാല്‍ കൊടുംപാതകം ചെയ്തവരെ കണ്ടുപിടിക്കാനാവും എന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഒരു മാസം മുമ്പ് തിരുവണാമലൈ എന്ന സ്ഥലത്ത് നാലുവയസുകാരനെ അച്ഛന്‍ മദ്യംകുടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് പുതിയ വീഡിയോ വന്നത്. ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോയ്ക്ക് കടുത്തവിമര്‍ശനമാണ് ലഭിക്കുന്നത്. അച്ഛനെയും അമ്മയെയും മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
https://www.facebook.com/Malayalivartha























