ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദി ബഹദൂര്‍ അലി കാശ്മീരില്‍ പിടിയില്‍
ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദി ബഹദൂര്‍ അലി കാശ്മീരില്‍ പിടിയിലായതായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. അറിയിച്ചു. പാകിസ്ഥാന് സ്വദേശിയായ ബഹദൂര്‍ അലി പാക് തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്നു എന്‍ഐഎ വ്യക്തമാക്കി.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെ കാശ്മീരിലുണ്ടായ പ്രക്ഷോഭത്തില്‍ ലഷ്കറെ ഇ ത്വയ്ബയ്ക്കുള്ള പങ്ക് അന്വേഷിക്കുന്ന സഹസാഹര്യത്തില്‍ കഴിഞ്ഞ മാസം 25 നു പിടിയിലായെന്നാണ് എന്‍ഐഎ അറിയിച്ചത്. ബഹദൂര്‍ അലിയുടെ കുറ്റസമ്മത വീഡിയോയും എന്‍ഐഎ പുറത്തുവിട്ടിട്ടുണ്ട്.
ബഹാദുര്‍ അലിക്ക് മികച്ച പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കാശ്മീരിലെ പ്രക്ഷോഭം അനുകൂല സാഹചര്യമാക്കി മുതലെടുപ്പ് നടത്താനാണ് ലഷ്കറിന്റെ പദ്ധതിയെന്നും ബഹദൂര്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha