ഹൈവേകളില്‍ ഗതാഗത നിയന്ത്രണത്തിന് ഇനിമുതല്‍ ഡ്രോണുകളും, ആദ്യ പദ്ധതി മഹാരാഷ്ട്രയില്‍
മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ നിരവധി അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണത്തിന് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ മുംബൈ അടക്കമുള്ള നഗരങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ട്രാഫിക് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ ഡ്രോണുകളെ ഉപയോഗിക്കാനാണ് തീരുമാനമെന്ന് മന്ത്രി ദീപക് കേസര്‍ക്കര്‍ അറിയിച്ചു.
എക്സ്പ്രസ് വേയില്‍ സിസിടിവി ക്യാമറയുടെ സഹായം പരിമിതമായതിനാലാണ് പുതിയ മാര്‍ഗങ്ങള്‍ തേടുന്നതെന്നും ആദ്യഘട്ടത്തില്‍ നാല് മുതല്‍ അഞ്ച് വരെ ഡ്രോണുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാണ് തീരുമാനം. മികച്ച ഫലമുണ്ടാവുകയാണെങ്കില് മുംബൈയില്‍ മുഴുവന്‍ ഗതാഗത നിയന്ത്രണത്തിന് ഡ്രോണ്‍ ഉപയോഗിക്കുമെന്നും മന്ത്രി ദീപക് കേസര്‍ക്കര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha