വൃക്ക വ്യാപാരം: മുംബൈയില്‍ ഡോക്ടര്‍മാരുള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു
വൃക്ക വില്‍ക്കുന്ന റാക്കിറ്റിലെ മുഖ്യ കണ്ണികളായ ഡോക്ടര്‍മാരുള്‍പ്പെടെ അഞ്ചു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഡോ.എല്‍എച്ച് ഹിരണാന്ദാനി ആശുപത്രിയിലെ ഡോ. സുജിത് ചാറ്റര്‍ജി (സിഇഒ), ഡോ. അനുരാഗ് നായിക് (മെഡിക്കല്‍ ഡയറക്ടര്‍), ഡോ. മുകേഷ് ഷെട്ടി, ഡോ. മുകേഷ് ഷാ, ഡോ. പ്രകാശ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികളെ അന്ധേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേസില്‍ ഇതിവരെ 12 പേര് അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹിരണാന്ദാനി ആശുപത്രിയില്‍ നിയമവിരുദ്ധമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട നിരവധി പേര് വൃക്ക വ്യാപാരത്തില്‍ പങ്കാളികളാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ കേസില്‍ ഏഴു പേര് അറസ്റ്റിലായിരുന്നു.
https://www.facebook.com/Malayalivartha