മരുന്നുവാങ്ങാന്‍ പോയ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
മീററ്റിലെ ശാസ്ത്രി നഗറില്‍ മകള്‍ക്കൊപ്പം മരുന്നുവാങ്ങാന്‍ പോയ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വഴി ചോദിക്കാനെന്ന വ്യാജേന കാര്‍ നിറുത്തിയാണ് ഇവര്‍ 45 കാരിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ കാറിലേക്ക് വീട്ടമ്മയെ വലിച്ചുകയറ്റുകയായിരുന്നു. നാലു മണിക്കൂറുകള്‍ക്ക് ശേഷം അക്രമികള്‍ ഇവരെ ശിവാജി റോഡില്‍ ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞു.
അബോധാവസ്ഥയില്‍ വഴിയില്‍ കിടന്ന വീട്ടമ്മയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha