രണ്ടാംവിവാഹം കഴിക്കാന്‍ പിതാവ് പെണ്‍കുഞ്ഞുങ്ങളെ കൊന്നു
ആദ്യ വിവാഹത്തിലെ പെണ്‍കുഞ്ഞുങ്ങളെ രണ്ടാംവിവാഹം കഴിക്കുന്നതിന് തടസ്സമാവാതിരിക്കുവാന്‍ പിതാവ് കൊന്നു. സ്നേഹ, അഞ്ചലി എന്നി കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടികളുടെ അച്ഛനായ കമലേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 39 വയസ്സുണ്ട്. സ്നേഹയ്ക്ക് ഏഴു വയസ്സും അഞ്ജലിക്ക് അഞ്ചു വയസ്സും മാത്രമേ പ്രായമുള്ളു.
ലക്നൗവില്‍ നിന്നും 310 കിലോമീറ്റര്‍ അകലെയുള്ള ബിട്ടി ഏരിയായിലാണ് സംഭവമെന്ന് എസ്.പി സുനില്‍ കുമാര്‍ സിങ് പറയുന്നു. കമലേഷ് കുമാറിന്റെ ആദ്യ ഭാര്യ നാലു വര്‍ഷം മുമ്പ് മരിച്ചുവെന്നും രണ്ടാം വിവാഹത്തിനായി ഇയാള്‍ കുട്ടികളെ കൊല്ലുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha