രാഷ്ട്രപതിയുടെ മകള്‍ക്ക് അശ്ലീല സന്ദേശം
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ക്ക് അശ്ലീല സന്ദേശം. രാഷ്ട്രപതിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് ഡല്‍ഹി ഘടകത്തിന്റെ വക്താവു കൂടിയാണ് ശര്‍മിഷ്ഠ.
തനിക്ക് പരിചയമില്ലാതെ ആരോ അശ്ലീല സന്ദേശം ആദ്യം ഓണ്‍ലൈനില്‍ അയച്ചപ്പോള്‍ താന്‍ അവഗണിച്ചെന്നും എന്നാല്‍ അതിന്റെ ചിത്രമെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ കേസ് നല്കാന് തീരുമാനിച്ചെന്നും ശര്‍മിഷ്ഠ പറഞ്ഞു. അന്വേഷണത്തില്‍ പാര്‍ഥ മണ്ഡല് എന്ന വ്യക്തിയാണ് ഇതിന്റെ പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്. പൊലീസ് തനിക്കു പ്രത്യേക പരിഗണനയൊന്നും നല്‍കേണ്ടതില്ലെന്നും ശര്‍മിഷ്ഠ വ്യക്തമാക്കി.
https://www.facebook.com/Malayalivartha