കേണല്‍ ഇ.കെ നിരഞ്ജനെ രാഷ്ട്രം ശൌര്യചക്ര പുരസ്കാരം നല്കി ആദരിക്കും
പത്താന്‍കോട്ട് വ്യോമതാവള ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ലഫ്റ്റനന്റ് കേണല്‍ ഇ.കെ നിരഞ്ജനെ രാഷ്ട്രം ശൌര്യചക്ര പുരസ്കാരം നല്കി ആദരിക്കും. ദേശീയ സുരക്ഷാ സേനയാണ് പുരസ്കാരത്തിനായി നിരഞ്ജനെ ശിപാര്‍ശ ചെയ്തത്. സേനയിലെ ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തില്‍ അംഗമായിരുന്നു നിരഞ്ജന്.
ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ കെട്ടിവച്ച സ്ഫോടക വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് നിരഞ്ജന് കൊല്ലപ്പെട്ടത്. പാലക്കാട് മണ്ണാര്‍ക്കാട് എളുമ്പിലാശേരി സ്വദേശിയാണ് നിരഞ്ജന്. തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ഹല്വീദാര് ഹാംഗ്പാന് ഡാഡയെ രാജ്യം ആശോക ചക്ര പുരസ്കാരം നല്കി ആദരിക്കും.
വടക്കന്‍ കാഷ്മീരില്‍ ഹിമാലയത്തിലെ 13,000 അടി ഉയരത്തിലുള്ള ഷാംസബാരി റീജിയണില്‍ പാക് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഡാഡ വീരമൃത്യുവരിച്ചത്. പാക് അധീന കാശ്മീരില്‍നിന്നും നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാലു തീവ്രവാദികളെ വധിച്ച ശേഷമാണ് ഡാഡ മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ മെയ് 27 നാണ് 36 കാരനായ ഡാഡ രാജ്യത്തിനായി സ്വജീവന്‍ സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha