ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്താനെത്തിയ 15 കാരിയെ എയര്‍പ്പോര്‍ട്ടില്‍ പോലീസ് തടഞ്ഞു
ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച 15 കാരിയെ ശ്രീനഗര്‍ എയര്‍പ്പോര്‍ട്ടില്‍ പോലീസ് തടഞ്ഞു. ലുധിയാന സ്വദേശിയായ ഝാന്‍വി ബെഹാലിനെയും കൂടെയുണ്ടായിരുന്ന മുപ്പതിലധികം പേരെയുമാണ് വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചത്.
സ്വാതന്ത്ര്യദിനത്തില്‍ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തുമെന്ന് കഴിഞ്ഞ മാസം ഝാന്‍വി പ്രഖ്യാപിച്ചിരന്നു. തന്നെ തടയാന്‍ കഴിയുമെങ്കില്‍ തടയാന്‍ പാക്കിസ്ഥാനെയും കശ്മീരിലെ വിഘടനവാദി നേതാക്കളേയും വെല്ലുവിളിച്ചായിരുന്നു ഝാന്‍വിയുടെ പ്രഖ്യാപനം.
നേരത്തെ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ ദേശീയതയെ കുറിച്ച് വാദപ്രതിവാദത്തിനും ഝാന്‍വി വെല്ലുവിളിച്ച് ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha