കനത്ത സുരക്ഷാവലയത്തില്‍ രാജ്യം ഇന്ന് 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു; ഇന്ത്യയെ മഹത്തരമാക്കുക എന്നതാണു നമ്മുടെ കടമയെന്ന് പ്രധാനമന്ത്രി
കനത്ത സുരക്ഷാവലയത്തില്‍ രാജ്യം ഇന്ന് 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. ഇന്ത്യയെ മഹത്തരമാക്കുക എന്നതാണു നമ്മുടെ കടമയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
സ്വരാജ്യത്തില്‍നിന്ന് സുരാജ്യത്തിലേക്കു നാം മാറണം. ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ 125 കോടി ജനങ്ങളും പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഭരണം കാര്യക്ഷമമാക്കുന്നതില്‍ പുരോഗതിയുണ്ടായി. ജനവികാരം മാനിച്ചായിരിക്കണം ഭരണം നടത്തേണ്ടത്. സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ സര്‍ക്കാര്‍ നിലവില്‍വന്ന ശേഷം റെയില്‍വേ, പാസ്പോര്‍ട്ട് വിതരണം എന്നിവ മെച്ചപ്പെടുത്തി. ആധാറുമായി 70 കോടി ജനങ്ങളെ ബന്ധിപ്പിച്ചു. ഊര്‍ജോത്പാദനത്തിലും സൗരോര്‍ജ ഉത്പാദനത്തിലും വന്‍ കുതിപ്പാണ് ഉണ്ടായത്. 10000 ത്തോളം ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചതായും സര്‍ക്കാരിന്റെ നേട്ടമായി മോദി ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികളുടെ ആക്രമണ ഭീഷണിയുടെയും കാഷ്മീരിലെ കലാപത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയും പരിസര പ്രദേശങ്ങളും പല തട്ടുകളിലായുള്ള സുരക്ഷാ വലയത്തിലാണ്.
https://www.facebook.com/Malayalivartha