Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കശ്മീരില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നു; ആറ് സൈനികര്‍ക്ക് പരിക്ക്

15 AUGUST 2016 11:01 AM IST
മലയാളി വാര്‍ത്ത

കനത്ത സുരക്ഷയില്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷിക്കുമ്പോള്‍ ആഭ്യന്തരപ്രശ്‌നം രൂക്ഷമായ സ്ഥിതിയിലേക്ക് നീങ്ങുന്ന കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരേ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ നൗഹട്ടയിലെ ക്യാമ്പിലാണ് ആക്രമണം നടന്നത്.
സുരക്ഷാ സേനയ്‌ക്കെതിരേ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവര്‍ നൗഹട്ടാ ക്യാമ്പിന് സമീപത്തെ ഒരു വീടിനുള്ളില്‍ ഒളിച്ചിരുന്നാണ് ആക്രമണം നടത്തിയത്. എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ശ്രീനഗറില്‍ എങ്ങും ഏര്‍പ്പെടുത്തിയിരുന്നത്. ഇരു വിഭാഗവും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടയില്‍ ഇവിടം സുരക്ഷാസേന അടച്ചു.
നിരോധനാജ്ഞ മറികടന്നാണ് ആക്രമണം ഉണ്ടായത്. ഭീകരതയ്ക്കും മാവോയിസ്റ്റുകള്‍ക്കും മുന്നില്‍ മുട്ടുമടക്കില്ല എന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയതിന് തൊട്ടു പിന്നാലെയായിരുന്നു ആക്രമണം. അസമില്‍ ടിന്‍സുക്കിയ ജില്ലയില്‍ നാലിടത്തും മണിപ്പൂരില്‍ രണ്ടിടത്തും സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പാകിസ്താനെയും തീവ്രവാദത്തെയൂം പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
പെഷാവാറില്‍ കുട്ടികളെ തീവ്രവാദികള്‍ കൊല ചെയ്തപ്പോള്‍ കണ്ണീര്‍ വാര്‍ത്തത് ഇന്ത്യന്‍ സ്‌കൂളുകളാണ്. അതാണ് ഇന്ത്യയുടെ പ്രകൃതം. പക്ഷേ മറുവശത്ത് പാകിസ്താന്‍ തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുകയാണെന്നും പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുന്നത് ആഘോഷിക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നത്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നയത്തില്‍ ഊന്നുന്ന രാജ്യമാണ് ഇതെന്നും കശ്മീരില്‍ ഒരു മാസമായി തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം പാകിസ്താനാണെന്നും അദ്ദേഹം പറഞ്ഞു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (30 minutes ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (38 minutes ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (55 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (59 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (1 hour ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (2 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Malayali Vartha Recommends