ആര്‍ച്ച്ബിഷപ്പ് റാഫേല്‍ ചീനത്ത് അന്തരിച്ചു
ആര്‍ച്ച്ബിഷപ്പ് എമരിറ്റസ് റാഫേല്‍ ചീനത്ത് അന്തരിച്ചു. മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. കാണ്ഡമാല്‍, ഭുവനേശ്വര്‍, കട്ടക്ക് ആര്‍ച്ച്ബിഷപ്പായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അന്ധേരി തിരുഹൃദയ ദേവാലയത്തില്‍.
ഒഡീഷയിലെ കാണ്ഡമാലില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അദ്ദേഹം ധീരമായി നിയമപോരാട്ടത്തിലൂടെ നേരിട്ടു. ആക്രമണത്തില്‍ ഇരകളായവര്‍ക്ക് സര്‍ക്കാര്‍ നല്കിയ നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ കോടതി ഉയര്‍ന്ന നഷ്ടപരിഹാരത്തുക നല്കാന് ഉത്തരവിടുകയും ചെയ്തിരുന്നു.
2008 ഓഗസ്റ്റിലാണ് ഒഡീഷയിലെ കാണ്ഡമാല്‍ ഉള്‍പ്പടെയുള്ള 10 ജില്ലകളില്‍ ക്രൈസ്തവര്‍ക്കെതിരേ വ്യാപക ആക്രമണം നടന്നത്. ഈ സമയം ഇവിടെ ആര്‍ച്ച്ബിഷപ്പായിരുന്നു റാഫേല്‍ ചീനത്ത്.
https://www.facebook.com/Malayalivartha