മോഡിയുടെ സ്വാതന്ത്ര്യദിന പ്രസംഗം കേട്ട് കെജ്രിവാള് ഉറങ്ങിപ്പോയി, സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രസംഗം
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യദിന പ്രസംഗം കേട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉറങ്ങിപ്പോയി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കെജ്രിവാള് ഉറങ്ങുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. മോഡിയുടെ പ്രസംഗം വിരസമായിരുന്നെന്ന് തോന്നുന്നു എന്ന അടിക്കുറിപ്പോടെയാണ് കെജ്രിവാള് ഉറങ്ങുന്നതിന്റെ ചിത്രം സിസോദിയ ട്വീറ്റ് ചെയ്തത്.
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം കേള്‍ക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ സമീപത്തായാണ് കെജ്രിവാള് ഇരുന്നിരുന്നത്. വിവിധ വിഷയങ്ങളില്‍ കേന്ദ്രവുമായി ശക്തമായ അഭിപ്രായ ഭിന്നതയിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
ഈ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ ഉറക്കം മാധ്യമശ്രദ്ധ നേടുന്നത്. നൂറ് മിനിറ്റ് നീണ്ടുനിന്ന പ്രസംഗമാണ് മോഡി ചെങ്കോട്ടയില്‍ നടത്തിയത്. തന്റെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം
https://www.facebook.com/Malayalivartha