കശ്മീരില്‍ സ്വാതന്ത്യദിനാഘോഷ ചടങ്ങിനിടെ ദേശീയ പതാക താഴെ വീണു

ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ ദേശീയ പതാക താഴെവീണു. ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് പതാക താഴെപ്പോയത്. .താഴെ വീണ പതാക കയ്യിലേന്തി നില്‍ക്കുന്ന കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രി ആയ ശേഷമുള്ള മെഹബൂബ മുഫ്തിയുടെ ആദ്യ സ്വാതന്ത്ര്യദിന ചടങ്ങായിരുന്നു ഇത്. പരേഡിന് മുഖ്യമന്ത്രി സല്യുട്ട് സ്വീകരിച്ച് തീരുന്നത് വരെ രണ്ട് ഉദ്യോഗസ്ഥര്‍ പതാക പിടിച്ച് നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ പോലീസും അര്‍ദ്ധ സൈനിക വിഭാഗവും പതാക ഉയര്‍ത്തി. പതാക താഴെപ്പോയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഡി.ജി.പി രാജേന്ദ്ര കുമാര്‍ പറഞ്ഞു.

https://www.facebook.com/Malayalivartha























