മദ്യ ലഹരിയില്‍ യുവതിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പീഡിപ്പിച്ച എട്ടു പ്രതികളില്‍ നാലുപേര്‍ അറസ്റ്റില്‍

ഹോട്ടല്‍ നര്‍ത്തകിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ബന്താരയില്‍ നര്‍ത്തകിയെ ഒരു കമ്പനിയിലെ എട്ടു പേര് ചേര്‍ന്നാണ് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ഹോട്ടലില്‍ നടന്ന ഡാന്‍സ് പാര്‍ട്ടിക്ക് ശേഷമാണ് എട്ടംഗ സംഘം പെണ്‍കുട്ടിയെ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. മദ്യലഹരിയില്‍ തങ്ങള്‍ക്ക് അബദ്ധം സംഭവിക്കുകയായിരുന്നുവെന്നാണ് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ ഹോട്ടലില്‍ ഡാന്‍സ് അനുവദിച്ചതിനു ഹോട്ടല്‍ മാനേജര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























