കാശ്മീരില്‍ ഭീകരാക്രമണം; സുരക്ഷാസേനയിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ ബാരമുള്ളയിലുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷാസേനയിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം.
കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ സൈനികരും ഒരാള്‍ പോലീസുകാരനുമാണ്. ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി സൈന്യം അറിയിച്ചു.
https://www.facebook.com/Malayalivartha






















