പുതിയ കുരിശു വിവാദത്തില്‍ ബാബ രാംദേവ്, വിവാദം പതഞ്ജലി പരസ്യ ചിത്രത്തില്‍ കുരിശ് ഉള്‍പ്പെടുത്തിയതിന്

വിവാദങ്ങള്‍ ബാബ രാംദേവിന് ഒരു പുതിയ വിഷയമേ അല്ല.എന്നാല്‍ അടുത്തിടെ പുതിയ പരസ്യത്തിലൂടെയാണ് യോഗാ സ്വാമി പുതിയ വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഇന്ത്യക്കാരോട് വിദേശ ഉത്പന്നങ്ങള്‍ തിരസ്‌കരിക്കാന്‍ ആവശ്യപ്പെടുന്ന പതഞ്ജലിയുടെ പരസ്യം ദേശീയ മാദ്ധ്യമത്തില്‍ ഈ അടുത്താണ് പുറത്തിറക്കിയത്. ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ അടയാളമായ വിശുദ്ധ കുരിശ് ചിത്രീകരിച്ചുകൊണ്ട് വിദേശ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാണ് രാംദേവ് ആവശ്യപ്പെടുന്നത്.
ഉത്പന്നങ്ങളുടെ പുതിയ പരസ്യത്തില്‍ വിശുദ്ധ കുരിശ് ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ക്രിസ്ത്യന്‍ വോയിസ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഇത്തരം പരസ്യങ്ങള്‍ ക്രിസ്ത്യന്‍ വിഭാഗത്തിനു എതിരെ വിദ്വേഷം പടര്‍ത്തുമെന്ന് ചൂണ്ടികാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്.
കത്തോലിക്ക് വിഭാഗത്തെ പ്രതിനിധീകരിച്ച് ഡോ.എബ്രഹാം മത്തായി പുതിയ പരസ്യം ഇന്ത്യയുടെ മതേതര അടിസ്ഥാനത്തിനെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്, എന്നാല്‍ വിദേശ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കണമെന്ന ബാബാ രാംദേവിന്റെ ആവശ്യത്തോട് ഒരു എതിര്‍പ്പുമില്ലെന്നും വ്യക്തമാക്കി.മതത്തിന്റെ പേരില്‍ വിഭജന രാഷ്ട്രീയമാണ് ബാബാ രാംദേവ് അവലംബിക്കുന്നതെന്നാണ് കത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷത്തിന് എതിരെ ഇത്തരം അജണ്ടകള്‍ പ്രചരിപ്പിച്ചാല്‍ അത് പള്ളികള്‍ക്കും മറ്റും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















