മഹാരാഷ്ട്രയില്‍ ഡെപ്യൂട്ടി കലക്ടറെ എന്‍.സി.പി എം.എല്‍.എ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വൈറലായി

മഹാരാഷ്ട്രയിലെ ഒരു എന്‍.സി.പി എം.എല്‍.എ ഡെപ്യൂട്ടി കലക്ടറെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചു. റായ്ഗഡ് ജില്ലയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം ഉണ്ടായത്. എം.എല്‍.എ സുരേഷ് ലാദ ആണ്് ഡെപ്യൂട്ടി കലക്ടര്‍ അഭയ് കല്‍ഗുദ്കറെ മര്‍ദ്ദിച്ചത്. എണ്ണ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കൈയ്യേറ്റമുണ്ടായത്. ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ വച്ച് ചര്‍ച്ചനടക്തുമ്പോഴായിരുന്നു പ്രകോപിതനായ എം.എല്‍.എയുടെ കയ്യേറ്റം.
ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായത്. പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന സ്ഥലത്ത് സുരേഷിനും ഭൂമിയുണ്ട്. എന്നാല്‍ സംഭവത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. കര്‍ജാതില്‍ നിന്നുള്ള ജനപ്രതിനിധിയാണ് സുരേഷ്.
മര്‍ദ്ദന രംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുറംലോകം ഇതറിഞ്ഞത്. അടിക്കുന്നതിനിടെ, ദയവായി നിര്‍ത്തൂ, നിര്‍ത്തൂവെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറയുന്നുണ്ട്. ഒരു ജനപ്രതിനിധി ആരാണന്ന് കാണിച്ച് തരാമെന്നും തനിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും എം.എല്‍.എ ആക്രോശിക്കുന്നതും വീഡിയോവില്‍ കാണാം.
അതേസമയം, താന്‍ ഡെപ്യൂട്ടി കലക്ടറെ അടിച്ചുവെന്ന കാര്യം എം.എല്‍.എ നിഷേധിക്കുകയാണ്.
https://www.facebook.com/Malayalivartha






















