രാഷ്ട്രപതിയുടെ മകള്‍ക്ക് അശ്ലീല സന്ദേശം അയച്ചയാളുടെ പിതാവ് മാപ്പ് പറഞ്ഞു
രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിക്കു ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ചയാളുടെ പിതാവ് ശര്മിഷ്ഠയോടു മാപ്പു പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പാര്‍ഥ മണ്ഡല് എന്നയാളുടെ പിതാവ് മാപ്പു പറഞ്ഞത്. തന്റെ മകന് മാനസിക രോഗത്തിനു ചികിത്സയിലായിരുന്നെന്നും പിതാവ് പറഞ്ഞു. ശര്‍മിഷ്ഠ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പിതാവിന് മറുപടിയായി, മകനോട് കോടതിയിലോ പൊലീസിലോ കീഴടങ്ങാനും ശര്‍മിഷ്ഠ വ്യക്തമാക്കി. രോഗമുണ്ടെന്നു വ്യക്തമായാല്‍ എന്തു വേണമെന്നു കോടതി തീരുമാനിക്കട്ടെയെന്നും ശര്‍മിഷ്ഠ ഫേസ്ബുക്കില്‍ പറഞ്ഞു. കഴിഞ്ഞദിവസമാണ് തനിക്ക് അശ്ലീലസന്ദേശമയച്ച പാര്‍ഥ മണ്ഡലിന്റെ ഫേസ്ബുക്ക് അക്കൗണ്ടും ചാറ്റ്ബോക്സും സ്ക്രീന്‍ ഷോട്ടെടുത്ത് ശര്‍മിഷ്ഠ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha