യുഎസ് പൗരന്മാരുടെയടക്കം 26 പാസ്സ്പോര്‍ട്ടുകളുമായി ഗള്‍ഫ് മലയാളി മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍
മംഗളൂരു വിമാനത്താവളത്തില്‍ പരിശോധനക്കിനിടെ ഗള്‍ഫിലേക്ക് കടത്താനിരുന്ന 26 പാസ്സ്പോര്‍ട്ടുകളുമായി മലയാളി യുവാവിനെ അധികൃതര്‍ പിടികൂടി.തളിപ്പറമ്പ് ടൗണിലെ മുക്കോലവീട്ടില്‍ അബ്ദുള്ള പല്ലക്കന് (33) ആണ് 26 പേരുടെ പാസ്പോര്‍ട്ടുകളുമായി പിടിയിലായത്. 9 ഡബ്ല്യു 532 നമ്പര്‍ വിമാനത്തില്‍ ദുബായിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ അബ്ദുള്ള പതിവ് പരിശോധനയ്ക്കിടയിലാണ് പിടിയിലായത്. 26 പാസ്പോര്‍ട്ടുകളില്‍ 24 എണ്ണവും ദുബായിലുള്ള ഇന്ത്യക്കാരുടേതാണ്, എന്നാല്‍, അരക്കാല് മന്‍സൂര്‍, മശൂര്‍ ഷൂജ എന്നീ പാസ്പോര്ട്ടുകള് യു.എസ്. പൗരന്മാരുടേതാണ്.
ദുബായില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന മലയാളിയുടെ കീഴില്‍ ട്രാവല്‍ ബിസിനസ്സുമായി ദുബായില്‍ കഴിയുകയാണെന്നാണ് ഇയാളുടെ മൊഴി. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിയമങ്ങള്‍ അയവുള്ള ഇന്ത്യയില്‍ നിന്നും പാക്കേജ് തരപ്പെടുത്തുന്നതിനാണ് ഇയാള്‍ പാസ്പോര്‍ട്ടുകളുമായി വന്നതെന്നും പൊലീസിന് ഇയാള്‍ മൊഴി നല്കി. തളിപ്പറമ്പ്, കാഞ്ഞങ്ങാട്, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ട്രാവല്‍ ഏജന്‍സികളെ സമീപിച്ചെങ്കിലും എവിടെയും ഒഴിവ് ഇല്ലാത്തതിനാല്‍ പാസ്പോര്‍ട്ടുകളുമായി ദുബായിലേക്ക് മടങ്ങുകയായിരുന്നെന്നും അബ്ദുല്ല മൊഴിഞ് നല്കി.
https://www.facebook.com/Malayalivartha