യാത്രക്കാര്‍ക്കു കൂടുതല്‍ സൗകര്യത്തിനായി നാലു പുതിയ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ
യാത്രക്കാര്‍ക്കു കൂടുതല്‍ സുഖസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ പുതിയ നാല് വിഭാഗം ട്രെയിനുകള്‍ പ്രഖ്യാപിച്ചു. മൂന്നു ട്രെയിനുകള്‍ റിസര്‍വേഷന്‍ ചെയ്യുന്നവര്‍ക്കായും ഒരു ട്രെയിന്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യുന്നവര്ക്കുമായാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചത്.
അന്ത്യോദയ, ഹംസഫര്‍, തേജസ്, ഉദയ് എന്നീ പേരുകളിലാണ് ട്രെയിനുകള്‍ പുറത്തിറങ്ങുക. റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കായി അന്ത്യോദയ എക്സ്പ്രസ് ട്രെയിനാണ് അനുവദിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലായിരിക്കും അന്ത്യോജന ട്രെയിന്‍ സര്‍വീസ് നടത്തുക.
https://www.facebook.com/Malayalivartha