മുംബൈയില്‍ കാര്‍ മരത്തില്‍ ഇടിച്ച് അഞ്ച് പേര് മരിച്ചു
അമിത വേഗത്തിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ച് വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേര് മരിച്ചു. മുംബൈയിലെ വിലെ പാര്‍ലെയില്‍ കഴിഞ്ഞ രാത്രിയിലാണു സംഭവം. മുംബൈ വിമാനത്താവളത്തിനു സമീപം വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലാണിത്. നാല് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.
അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ കാറിന്റെ മേല്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
https://www.facebook.com/Malayalivartha