ഇങ്ങനെയും ഒരു ഭാര്യയോ ? മൂര്‍ഖന്‍ പാമ്പിനെ കിടപ്പറയിലേക്ക് തള്ളി വിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമം , പരാജയപ്പെട്ടപ്പോള്‍ കാമുകന്റെ സഹായത്തോടെ തലക്കടിച്ചു കൊന്നു
വീട്ടിലെത്തുന്ന ഭര്‍ത്താവിനെ കാത്തു പടിവാതിലില്‍ നില്ക്കുന്ന ഭാര്യമാരുടെ കാലമൊക്കെ മാറി, വീട്ടിലെത്തുന്ന ഭര്‍ത്താവിനെ കാമുകന്റെ കൂടെ ജീവിക്കുന്നതിനു കൊലപ്പെടുത്താന്‍ വരെ മടിക്കാത്ത ഭാര്യമാരുടെ കാലമാണ് ഇന്ന്. ഭര്‍ത്താവിന്റെ സ്വത്തു തട്ടിയെടുത്ത് കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റു ചെയ്തു.
കെമിക്കല്‍ ഉത്പന്നങ്ങളുടെ ഏജന്റായ കോയമ്പത്തൂര്‍ ഇരുഗൂര്‍ ശ്രീനഗര്‍ ശക്തിവേലനാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭാര്യ കോയമ്പത്തൂര്‍ ഇരുഗൂര്‍ ശ്രീനഗര്‍ സ്വദേശിനി ശാരദ (30), കാമുകന് രാംസുന്ദരം (30) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
ശക്തിവേലനും ശാരദയും വര്‍ഷങ്ങളായി കോയമ്പത്തൂരിലായിരുന്നു താമസം. ഇതിനിടെ ശാരദ രാംസുന്ദരവുമായി അടുക്കുകയായിരുന്നു. കാമുകനുമായി ഭാര്യയ്ക്കുള്ള അവിഹിതം ശക്തിവേലന്‍ അറിഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. ഭര്‍ത്താവിനെ ഒഴിവാക്കാന്‍ സഹായിച്ചാല്‍ പണം നല്‍കാമെന്നും ഒന്നിച്ചുകഴിയാമെന്നും കാമുകി രാംസുന്ദരത്തെ അറിയിച്ചു. ഇതോടെ ശക്തിവേലനെ കൊലപ്പെടുത്താന്‍ ഇവര്‍ പല പദ്ധതികളും ആസുത്രണം ചെയ്തു. ഒരുരാത്രി മൂര്‍ഖന്‍ പാമ്പിനെ കിടപ്പറയിലേക്ക് കയറ്റിവിട്ടു. സ്വഭാവികമരണമായി കരുതുമെന്നതിനാലാണ് ഇങ്ങനെ ചെയ്തത്.
കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കാത്തതിനാല്‍ രണ്ടുപേരും ചേര്‍ന്ന് ശക്തിവേലനെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha