ഒരു രാത്രി ഒരുമിച്ച് കഴിഞ്ഞതിന് ഈടാക്കിയത് 25 ലക്ഷം രൂപ... ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കാമുകി അറസ്റ്റില്‍
അതിമോഹം കൊടുത്ത പണി. ഫേസ്ബുക്കില്‍ പരിചയപ്പെട്ട് കാണാനെത്തിയ യുവാവിനോടൊപ്പം ഒരു ദിവസം കഴിഞ്ഞ കാമുകി ഇരുപത്തഞ്ചു ലക്ഷം രൂപ വേണമെന്ന് ഭീഷണിപ്പെടുത്തി. യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പത്തൊമ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പൂരിലെ മഹാറാണീസ് കോളജിലെ ബിഎസ്സി വിദ്യാര്‍ത്ഥിനിയായ പത്തൊമ്പതുകാരിയാണ് അറസ്റ്റിലായത്.
ഉഷ ഗുജ്ജാര്‍ എന്ന പെണ്‍കുട്ടിയെ വ്യവസായിയായ നാല്പത്തിനാലുകാരനായ ജിതേന്ദ്രകുമാറുമായി പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണ്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ഓഗസ്റ്റ് 8ന് യുവാവ് പെണ്‍കുട്ടിയെ കാണാനായി ജയ്പൂരിലെത്തുകയും ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനു ജിതേന്ദ്രകുമാര്‍ ഗല്ട്ടാ ഗേറ്റിനു സമീപത്തെ ഹോട്ടലില്‍ മുറിയും ബുക്ക് ചെയ്തിരുന്നു. അന്ന് രാത്രി മുഴുവന്‍ നഗരത്തിലെ ഹോട്ടലില്‍ പെണ്‍കുട്ടിയോടൊപ്പം യുവാവ് ചെലവഴിച്ചു.
പരസ്പരം കണ്ട ഇരുവരും മദ്യപിക്കുകയും പരസ്പര സമ്മതത്തോെൈടെ ലംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിറ്റേന്ന് ജിതേന്ദ്ര മടങ്ങിപ്പോകാന്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടി ഇരുപത്തഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.പണം തന്നില്ലെങ്കില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കാര്യം പുറത്ത് പറയുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. മാനഹാനി ഭയന്ന് അന്നുതന്നെ ജിതേന്ദ്രകുമാര്‍ ഇരുപതു ലക്ഷം രൂപ നല്കി. പിറ്റേന്ന് ഗുഡ്ഗാവിലെത്തിയശേഷം അഞ്ചു ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക്അയച്ചുകൊടുത്തു. ഇനി പണം ചോദിക്കില്ലെന്ന് മുദ്രപത്രത്തില്‍ പെണ്‍കുട്ടിയില്‍നിന്ന് എഴുതിവാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി യുവാവിനെ വീണ്ടും ഫോണില്‍ വിളിച്ച് 18 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ തന്നെ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്നാണു ജിതേന്ദ്ര പൊലീസിനെ സമീപിച്ചത്. പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു പെണ്‍കുട്ടിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം രോഹ്തകിലെത്തിയ ജിതേന്ദ്ര പതിനെട്ടു ലക്ഷത്തില്‍ രണ്ടു ലക്ഷം രൂപ അഡ്വാന്‍സ് എന്നനിലയില്‍ പെണ്‍കുട്ടിക്കു നല്കി.
കാറിലിരുന്ന് പണം എണ്ണുന്നതിനിടയില്‍ പൊലീസ് എത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലാല്‍ കോട്ടിയിലെ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പിന്നീട് പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 27 ലക്ഷം രൂപ കണ്ടെടുത്തു.
https://www.facebook.com/Malayalivartha