പഠനത്തിനപ്പുറം ബിസിനസ്സിന്റെ ലോകത്ത് നിന്നും കോടീശ്വരനായ 21 വയസുകാരന്റെ കഥ
ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് ഹോട്ടലിന്റെ ഉടമ, ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന് തുടങ്ങി റിതേഷിന് ഇപ്പോള്‍ വിശേഷണങ്ങള്‍ ഏറെയാണ്.പഠനം പൂര്‍ത്തിയാകുന്നതിനു മുന്‍പേ റിതേഷ് അഗര്‍വാളിനു ബിസിനസ് കമ്പം കയറി. അതും ചെറിയ ബിസിനസ് അല്ല, വലുതുതന്നെ ആഗ്രഹിച്ചു – ഹോട്ടല്‍ ബിസിനസ്.
ചെലവഴിക്കുന്ന സമയത്തിനു മാത്രം പണം നല്‍കേണ്ട കുറ!ഞ്ഞ ചെലവിലുള്ള എന്നാല്‍, എല്ലാ സൗകര്യങ്ങളുമുള്ള ഹോട്ടല്‍ റൂമിന്റെ നെറ്റ്വര്ക്കിനു റിതേഷ് തുടക്കമിട്ടു ഗുഡ്ഗാവിലെ കുഞ്ഞു ഹോട്ടലില്‍നിന്നു തുടങ്ങി. 'ഓണ്‍ യുവര്‍ റൂം' എന്നു പേരും നല്കി.ഇന്ത്യ മുഴുവനും. ഇപ്പോള്‍ 250 നഗരങ്ങളില്‍ സാന്നിധ്യമുള്ള 'ഓയോ റൂംസ്' ല്‍ ജപ്പാന് കമ്പനിയായ സോഫ്ട് ബാങ്ക് 630 കോടിയാണ് ഈയിടെ നടത്തിയ നിക്ഷേപം.
999 രൂപ മുതലാണ് ഓയോ റൂംസില്‍ വാടക തുടങ്ങുന്നത്. ഓയോ റൂംസ് ആപ്പിലൂടെയുള്ള എവിടെനിന്നും റൂമുകള്‍ ബുക്ക് ചെയ്യാം. പ്രത്യേക ഓഫറുകളും ഉണ്ടാകും. ഐഐഎമ്മില്‍നിന്നു ചാടിപ്പോന്ന 20 പേരും ഐഐടിയില്‍നിന്നു കോഴ്സ് കഴിയാന്‍ കാത്തുനില്‍ക്കാതെ ഇറങ്ങിയ 200 പേരുമാണ് ഉയര്‍ന്ന വേതനത്തില്‍ ഓയോ റൂംസില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha