Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

മോഡി മിണ്ടിയില്ല: ഒടുവില്‍ രാജ്യസഭയിലെത്തി; ലോക്‌സഭ പിരിച്ചുവിട്ട് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോ എന്ന് മായാവതിയുടെ വെല്ലുവിളി; പാര്‍ലമെന്റില്‍ നടന്ന ഏഴ് കാര്യങ്ങള്‍

24 NOVEMBER 2016 07:08 PM IST
മലയാളി വാര്‍ത്ത

1. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് മുന്നില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. തുടര്‍ച്ചയായ ഏഴാം ദിനമാണ് സഭാ നടപടികള്‍ തടസ്സപ്പെടുന്നത്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഇതേ കുറിച്ച് ഒന്നും പറയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാരും ബിജെപിയും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാത്രമായിരിക്കും മറുപടി പറയുക. സര്‍ക്കാരിന്റെ ഈ നിലപാട് പ്രതിപക്ഷം തള്ളി
2. പ്രതിപക്ഷ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മോഡി ഇന്ന് രാജ്യസഭയിലെത്തി. നോട്ട് പിന്‍വലിക്കലിനെ കുറിച്ച് പ്രധാനമന്ത്രി പാര്‍ലമന്റില്‍ വിശദീകരണം നല്‍കണമെന്ന ആവശ്യമാണ് പ്രതിപക്ഷത്തിന്. ടെലിവിഷനിലൂടെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇക്കാര്യം പാര്‍ലമെന്റില്‍ പറയാന്‍ മടിക്കുന്നതെന്ന് പ്രതിപക്ഷ ചോദ്യത്തിന് സര്‍ക്കാര്‍ തൃപ്തികരമായ ഉത്തരം ഇതുവരെ നല്‍കിയിട്ടില്ല. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന തീരുമാനത്തില്‍ പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന ഉത്തരവാദിത്തമാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. എംപിമാരുടെ അവകാശത്തിന് മേലുള്ള ലഘനമാണ് ഇതെന്നും പ്രതിപക്ഷം പറയുന്നു.
3. ഇന്നലെ പ്രധാനമന്ത്രി ലോക്‌സഭയില്‍ എത്തിയെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങിയില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയും എന്നാണ് സര്‍ക്കാര്‍ നിലപാട്. മോഡി ഇന്ന് രാജ്യസഭയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വിദശീകരണം നല്‍കില്ലന്ന നിലപാടില്‍ മാറ്റമുണ്ടാകില്ല.
4. ചര്‍ച്ചയില്‍നിന്ന് പ്രധാനമന്ത്രി ഓടിയൊളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചു. പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി രാജ്യസഭയില്‍ വരാനുള്ള ധൈര്യം പോലും കാണിക്കുന്നില്ലെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. ലോക്‌സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രിയെ മായാവതി വെല്ലുവിളിച്ചു.
5.ലോക്‌സഭയിലെ പ്രതിപക്ഷ ബഹളത്തിനിടെ സമാജ്‌വാദി പാര്‍ട്ടി എംപി അക്ഷയ് യാദവ് സ്പീക്കര്‍ സുമിത്ര മഹാജനെതിരെ പേപ്പറുകള്‍ കീറി വലിച്ചെറിഞ്ഞു. ഇതേതുടര്‍ന്ന് സഭ ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവെച്ചു. സമാജ് വാദി പ്രസിഡണ്ട് മുലായം സിങ് യാദവിന്റെ അനന്തരവനും രാജ്യസഭാ എംപി രാം ഗോപാല്‍ യാദവിന്റെ മകനുമാണ് അക്ഷയ് യാദവ്.
6. പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കുന്നതിനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല. പ്രതിപക്ഷ കക്ഷി നേതാക്കളുമായി രാവിലെ ചര്‍ച്ച നടത്തുമെന്ന അഭ്യൂഹങ്ങളുണ്ടായെങ്കിലും സര്‍ക്കാര്‍ ഔദ്യോഗികമായി അതിന് ശ്രമിക്കുന്നില്ലെന്ന് മന്ത്രിമാരും ബിജെപി നേതാക്കളും അറിയിച്ചു.
7. മോഡി എത്തിയതോടെ രാജ്യസഭ സമ്മേളിക്കാന്‍ പ്രതിപക്ഷം സന്നദ്ധമായി. മോഡി നോട്ട് പിന്‍വലിക്കിലിനെ രൂക്ഷമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് വിമര്‍ശിച്ചു. നിയമവിധേയമായ വി്ഢ്ഢിത്തം എന്നാണ് മന്‍മോഹന്‍സിങ് ഇതിനെ വിശേഷിപ്പിച്ചത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (6 minutes ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (15 minutes ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (43 minutes ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (6 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (7 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (7 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (8 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (8 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (8 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (8 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (8 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (8 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (8 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends