ജയിലിലെത്താന്‍ വൈകിയാല്‍ അറസ്റ്റ് ചെയ്യും... ഉടന്‍ എന്നതിന്റെ അര്‍ഥം അറിയില്ലേയെന്ന് കോടതി; അഞ്ചുമണിക്കുള്ളില്‍ കീഴടങ്ങും

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഉടന്‍ കീഴടങ്ങണമെന്ന് കോടതി. കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിച്ച് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധിയുണ്ടായത്. ഉടന്‍ എന്നതിന്റെ അര്‍ഥമറിയില്ലേയെന്നും കോടതി ചോദിച്ചു. കൂട്ടുപ്രതികളായ ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരും ഉടന്‍ കീഴടങ്ങണമെന്നു കോടതി വ്യക്തമാക്കി. കോടതി വിധി പ്രതികൂലമായതോടെ ഇന്നു തന്നെ കീഴടങ്ങാമെന്നു ശശികലയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ കീഴടങ്ങാമെന്നാണു കോടതിയില്‍ അറിയിച്ചത്.
53 കോടി അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയാണെന്നു സുപ്രീംകോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയുടെ നാലുവര്‍ഷം തടവും പത്തുകോടി പിഴയും ശിക്ഷയെന്ന ഉത്തരവും കോടതി ശരിവച്ചിരുന്നു. കോടതി വിധി വന്നതിനുശേഷം കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്നു ശശികല ഇന്നലെ രാത്രിയോടെ പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തി.
അതേസമയം, ശശികലയെയും മറ്റു രണ്ടു പ്രതികളെയും പാര്‍പ്പിക്കാനുള്ള ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക സ്‌റ്റേറ്റ് റിസര്‍വ് പൊലീസ്, സിറ്റി ആംഡ് റിസര്‍വ് എന്നിവയ്ക്കുപുറമേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ജയിലിനു സമീപത്തെ സുരക്ഷ വിലയിരുത്തുന്നുണ്ട്. ശശികലയെ പിന്തുണയ്ക്കുന്ന അനുയായികളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട്ടില്‍നിന്നു ബെംഗളൂരുവിലേക്കു പ്രവേശിക്കുന്ന ഹൊസൂര്‍ ചെക് പോസ്റ്റിലും ഒട്ടേറെ പൊലീസുകാരെ വിന്യസിച്ചു. 2014ല്‍ ജയലളിത ഇവിടെ 21 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നു ദിവസേന ആയിരക്കണക്കിനു പാര്‍ട്ടി അനുഭാവികളാണ് ഇവിടേക്കെത്തി ദിവസങ്ങളോളം ജയില്‍പരിസരത്തു തമ്പടിച്ചത്. ബസിലും മറ്റു വാഹനങ്ങളിലുമായാണ് അനുയായികള്‍ ഒഴുകിയെത്തിയത്.
ജയലളിതയെയും ശശികലയെയും ഇളവരശിയെയും അന്ന് അടുത്തടുത്ത സെല്ലുകളിലാണു പാര്‍പ്പിച്ചിരുന്നത്. ജാമ്യം ലഭിച്ച് അവരെല്ലാം പുറത്തിറങ്ങുന്നതുവരെ അനുയായികള്‍ ബെംഗളൂരുവില്‍ തമ്പടിച്ചിരുന്നു. അന്നത്തെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സുരക്ഷ ശക്തമാക്കിയത്.
https://www.facebook.com/Malayalivartha


























