Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശശികല കോടതിയില്‍ കീഴടങ്ങി

15 FEBRUARY 2017 06:14 PM IST
മലയാളി വാര്‍ത്ത

അനധികൃത സ്വത്തു സന്പാദന കേസില്‍ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ബംഗളൂരു പരപ്പന അഗ്രഹാര കോടതിയിലെത്തി കീഴടങ്ങി. പരപ്പന അഗ്രഹാര ജയില്‍ വളപ്പില്‍ താത്കാലിക കോടതി ചേര്‍ന്നാണ് ശശികലയ്ക്ക് കീഴടങ്ങാന്‍ സാഹചര്യം ഒരുക്കിയത്. ജയിലില്‍ വനികള്‍ക്കുള്ള ബ്ലോക്കിലായിരിക്കും ശശികലയെ പാര്‍പ്പിക്കുക. ഇവിടെ ഇവര്‍ക്ക് പ്രത്യേക പരിഗണ ഉണ്ടായിരിക്കില്ലെന്നാണ് അറിയുന്നത്. 

ചെന്നൈ മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ശശികല ബംഗളൂരുവിലേക്കു പുറപ്പെട്ടത്. ചെന്നൈയില്‍നിന്നും റോഡ് മാര്‍ഗമാണ് ശശികല ബംഗളൂരുവിലെത്തിയത്. കീഴടങ്ങുന്നതിന് കൂടുതല്‍ സമയം നല്‍കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നുതന്നെ അവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. 

ശശികലയോടൊപ്പം സഹോദരപുത്രന്‍ വി.എന്‍. സുധാകരനും നാത്തൂന്‍ ജെ. ഇളവരശിയും കോടതിയില്‍ കീഴടങ്ങി. കേസില്‍ ഇരുവരെയും കോടതി ശിക്ഷിച്ചിരുന്നു. സുധാകരനും ഇളവരശിക്കും നാലു വര്‍ഷം വീതം തടവും പത്തുകോടി രൂപ വീതം പിഴയുമാണ് ശിക്ഷ. ജയലളിത അന്തരിച്ചതിനാല്‍ അവര്‍ക്കു ശിക്ഷയില്ല.

അവിഹിത സ്വത്തുസന്പാദന കേസില്‍ ശശികലയ്ക്കു നാലുവര്‍ഷം തടവാണ് കോടതി വിധിച്ചിരുന്നത്. പത്തുകോടി രൂപ പിഴയും അടയ്ക്കണം. നേരത്തേ ആറുമാസം തടവില്‍ കിടന്നതിനാല്‍ മൂന്നര വര്‍ഷം തടവനുഭവിച്ചാല്‍ മതി. അഴിമതിക്കേസില്‍ ശശികലയെയും കൂട്ടുപ്രതികളെയും വെറുതേ വിട്ട ഹൈക്കോട തിവിധി റദ്ദാക്കി വിചാരണക്കോടതി വിധി സുപ്രീം കോടതി പുനഃസ്ഥാപിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends