പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസഗര്‍ റാവു പളനിസ്വമിപനീര്‍സെല്‍വ പക്ഷങ്ങളോട് ആവശ്യപ്പെട്ടു

ശശികല സ്വത്തുകേസില്‍ ജയിലില്‍ പോയതോടെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും പുരോഗമിക്കുന്നു. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുള്ള പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസഗര്‍ റാവു പളനിസ്വമിപനീര്‍സെല്‍വ പക്ഷങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
ഭൂരിപക്ഷം അവകാശപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഹാജരാക്കാനാണ് ഇരുപക്ഷങ്ങള്‍ക്കും ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇരുപക്ഷത്തിനും കൂടിക്കാഴ്ചയ്ക്കായുള്ള സമയം ഗവര്‍ണര്‍ അനുവദിക്കുകയും ചെയ്തു. എടപ്പാടി പളനിസാമിയുമായി ഗവര്‍ണര്‍ കൂടിക്കാഴ്‌നടത്തി. എട്ടരയോടെ പനീര്‍സെല്‍വവുമായും ഗവര്‍ണര്‍ കൂടിക്കാഴ് നടത്തും.
ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് പളനിസാമി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. എംപിമാരുടെ പിന്തുണയുണ്ടെങ്കിലും പതിനൊന്ന് എംഎല്‍എമാരാണ് പനീര്‍ശെല്‍വത്തോടൊപ്പം ഇപ്പോഴുള്ളത്. ശശികല ജയിലിലായതോടെ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പനീര്‍ശെല്‍വം വിഭാഗം പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























