ജിഷ്ണുവിന് പിന്നാലെ... വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, അധികൃതരുടെ മാനസിക പീഡനം മൂലം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

അധ്യാപകര്‍ എന്നാല്‍ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും വാത്സല്യത്തിന്റെയുമൊക്കെ പ്രതീകമായാണ് എല്ലാരും കാണുന്നത്. എന്നാല്‍ ഈ അടുത്ത കാലത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ അങ്ങനെയല്ല ചിന്തിപ്പിക്കുന്നത്. രാക്ഷസന്മാരായിട്ടാണ് അധ്യാപകരെ ചിത്രീകരിക്കുന്നത്. ഒന്നോ രണ്ടോ അധ്യാപകര്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം മറ്റു അധ്യപകര്‍ കൂടി അനുഭവിക്കേണ്ടിവരുന്നു. കോളേജ് അധികൃതരുടെ പീഡനം മൂലം ഒരു വിദ്യാര്‍ത്ഥി കൂടെ ആത്മഹത്യ ചെയ്തിരിക്കുകയാണ് ഇവിടെ.
കന്യാകുമാരി ജില്ലയിലെ മര്‍ത്താണ്ഡം മരിയ കോളേജിലെ വിദ്യാര്‍ത്ഥി കൊല്ലം കുണ്ടറ സ്വദേശി വിപിന്‍ മനോഹരന്‍ (19) ആണ് കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലം ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. മാര്‍ത്താണ്ഡം റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം. മരിയ പോളിടെക്‌നിക് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വിപിന്‍.
കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് കോളേജിലെ വിദ്യാര്‍ഥികള്‍ പറയുന്നത്. ഹോസ്റ്റലില്‍ മദ്യപിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ വിപിന്റെ വീട്ടുകാരെ വിളിക്കുകയും വിപിനില്‍ നിന്ന് 25,000 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തതാണ് മരണ കാരണമായി ഇവര്‍ പറയുന്നത്. ഒന്നാം വര്‍ഷ പി എച് ഡി സ്റ്റുഡന്റ് ആണ് വിപിന്റെ കയ്യില്‍ നിന്ന് ഫൈന്‍ ഈടാക്കിയത്.
https://www.facebook.com/Malayalivartha


























