ശശികലയ്ക്ക് വിഐപി പരിഗണനയില്ല, ഇനി അമ്പത് രൂപ കൂലിയില്‍ ജോലി സാമ്ബ്രാണിത്തിരി ഉണ്ടാക്കല്‍

ഇനി ശശികല വിഐപി അല്ല. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ശശികലയ്ക്ക് ജയിലില്‍ ഒരു ടെലിവിഷന്‍, മൂന്ന് സാരി, ടേബിള്‍ ഫാന്‍ എന്നിവ മാത്രം. ഇനി ഇവയായിരിക്കും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ കൂട്ടുണ്ടുണ്ടാവുക.
ജയിലില്‍ തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ വേണമെന്നു ശശികല അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. 2014ല്‍ ജയലളിതയെ പാര്‍പ്പിച്ച സെല്ലിന് തൊട്ടടുത്തുള്ള മുറിയും വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും വിഐപി പരിഗണന അങ്ങനെ നീണ്ട ലിസ്റ്റ് തന്നെയുണ്ടായിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ കോടതി നിഷേധിച്ചു. പകല്‍ സമയങ്ങളില്‍ മെഴുകുതിരിയും സാമ്ബ്രാണിയും നിര്‍മിക്കുന്ന ജോലിയിലാവും അവര്‍ ഏര്‍പ്പെടുക. ഇതിന് അമ്പത് രൂപയാണ് കൂലിയായി ശശികലയ്ക്ക് ലഭിക്കുക.
ഞായറാഴ്ചകളിലും ജോലി ചെയ്യേണ്ടതായി വരും. രണ്ട് പേര്‍ കൂടി ശശികലയുടെ ഒപ്പം എയര്‍കണ്ടീഷന്‍ ചെയ്യാത്ത സെല്ലിലുണ്ടാവും. മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തിലെത്തി പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തിയതിനു ശേഷമാണ് ബംഗളൂരുവിലേക്ക് റോഡ് മാര്‍ഗം ശശികല പുറപ്പെട്ടത്.
https://www.facebook.com/Malayalivartha


























