വസ്ത്രത്തിലും ബെഞ്ചിലും ആർത്തവ രക്തം പുരണ്ടതിന് അധ്യാപിക ശകാരിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു.

ചെന്നൈ: ക്ലാസിലിരിക്കെ 12കാരി പെൺകുട്ടിയുടെ വസ്ത്രത്തിലും ബെഞ്ചിലും ആർത്തവ രക്തം പുരണ്ടതിന് അധ്യാപിക ശകാരിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. അയൽവാസിയുടെ വീടിന്റെ ടെറസിൽ നിന്ന് ചാടിയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
യൂണിഫോമില്‍ ആര്‍ത്തവ രക്തം പുരണ്ടുവെന്ന് പറഞ്ഞ് അധ്യാപിക തന്നെ ക്രൂരമായി കളിയാക്കിയതായി വിദ്യാര്‍ഥിനി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. യൂണിഫോമിലും ബെഞ്ചിലും ആർത്തവ രക്തമായിട്ടുണ്ടെന്ന് സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് വിശ്രമമുറിയിൽ പോയിയിരിക്കാൻ അധ്യാപികയോട് അനുവാദം ചോദിച്ചിരുന്നുവെന്ന് പെൺകുട്ടി ആത്മഹത്യാകുറിപ്പിൽ പറയുന്നു.
എന്നാൽ, അധ്യാപിക ക്ലാസുമറിയിലേക്ക് വിളിച്ചു വരുത്തി. കൃത്യമായി പാഡ് വെക്കാൻ പോലും നിനക്ക് കഴിയില്ലേ എന്നു ചോദിച്ച് ശകാരിച്ചു. പ്രിൻസിപ്പലിന്റെ റൂമിലും കൊണ്ടുപോയി. അദ്ദേഹവും ശകാരിച്ചുവെന്നും പെൺകുട്ടി കത്തിൽ പറയുന്നു. ഇതുവരെ എനിക്കെതിര ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. പിന്നെ അധ്യാപിക എന്തിനാണ് ഇത്തരത്തിൽ പരാതിപ്പെട്ടതെന്നും വിദ്യാർഥിനി കത്തിൽ ചോദിക്കുന്നു. സംഭവത്തെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha
























