2ജി സ്പെക്ട്രം കേസിലെ ചരിത്രപരമായ വിധി എം കരുണാനിധിയുടെ കാല്ക്കല് സമര്‍പ്പിക്കുന്നുവെന്ന് എ.രാജ
2ജി സ്പെക്ട്രം കേസിലെ ചരിത്രപരമായ വിധി എം. കരുണാനിധിയുടെ കാല്ക്കല് സമര്‍പ്പിക്കുകയാണെന്ന് മുന്‍ ടെലികോം മന്ത്രി എ.രാജ. കേസില്‍ തന്റെ രക്ഷകനായത് താങ്കളാണെന്നാണ് ഡി.എം.കെക്ക് എ.രാജ എഴുതിയ കത്തില്‍ പറയുന്നത്. ഇത്രയും കാലം എന്നെ നോക്കിയതും സംരക്ഷിച്ചതും താങ്കളാണ്. പക്ഷെ നമ്മുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയത് ആരായിരുന്നു? അവര്‍ക്ക് കുറേക്കാലത്തേക്ക് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞെങ്കിലും അന്തിമവിജയം നമ്മുടേത് തന്നെയായിരുന്നു.
ഐ.ടി രംഗത്ത് ടെക്നോളജിക്കല്‍ വിപ്ളവത്തിനായിരുന്നു നമ്മള് തുടക്കമിട്ടത്. വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടേയും അത് യാഥാര്‍ഥ്യമാക്കി. പക്ഷെ ഇതെല്ലാം നമ്മുടെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റുകളായാണ് അവര്‍ വിലയിരുത്തിയത്. ഈ രാജ്യത്ത് മാത്രം സംഭവിക്കുന്ന കാര്യമാണിതെന്നും രാജ പറഞ്ഞു.
വ്യാഴാഴ്ചയാണ് ടെലികോം മന്ത്രി എ.രാജ പ്രധാനപ്രതിയായ കേസിലെ എല്ലാ പ്രതികളേയും പട്യാല സിബി.ഐ കോടതി വെറുതെവിട്ടത്..
https://www.facebook.com/Malayalivartha