പശ്ചിമ ഡല്‍ഹിയില്‍ മാനസികാസ്വസ്ഥ്യമുള്ള പന്ത്രണ്ടുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതിന് ശേഷം വീഡിയോ ബന്ധുക്കള്‍ക്ക് അയച്ചു; രാജ്യത്തെ നാണം കെടുത്തി മറ്റൊരു സംഭവം കൂടി

പശ്ചിമ ഡല്‍ഹിയില്‍ മാനസികാസ്വസ്ഥ്യമുള്ള പന്ത്രണ്ടുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതിന് ശേഷം വീഡിയോ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ബണ്ടി എന്ന യുവാവിനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ബണ്ടി പെണ്‍കുട്ടിയെ സമീപത്തുള്ള കമ്മ്യൂണിറ്റി ഹാളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളോടൊപ്പമുള്ള സുഹൃത്തുക്കളാണ് വീഡിയോ ചിത്രീകരിച്ചത്. ബണ്ടിക്കെതിരെ ലെെംഗിക പീഡനത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തു.
സംഭവത്തില്‍ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള കുടുംബമാണ് പ്രതിയുടേതെന്നും നാട് വിട്ട് പോകാന്‍ തങ്ങളെ അവര്‍ ഭീഷണിപ്പെടുത്തുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കത്വ, ഉന്നവോ, സൂറത്ത് പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാജ്യത്തെ നാണം കെടുത്തി മറ്റൊരു സംഭവം കൂടി എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























