സര്‍ക്കാര്‍ രൂപീകരണത്തിനെതിരായ ഹര്‍ജി ഇന്ന‌് വീണ്ടും പരിഗണിക്കും; യെദ്യൂരപ്പ നല്‍കിയ കത്ത് ഹാജരാക്കാൻ നിർദേശം

കര്‍ണാടകത്തില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള ബിജെപി ശ്രമങ്ങള്‍ക്കിടെ യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരണത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ട് കത്ത് വെള്ളിയാഴ്ച രാവിലെ 10.30ന‌് ഹാജരാക്കാന്‍ അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി ഡിവിഷന്‍ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 15നും 16നും യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകളാണ് കോടതി ആവശ്യപ്പെട്ടത്. ബിജെപിക്ക് ഭൂരിപക്ഷമുണ്ടെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടാന്‍വേണ്ട തെളിവുകള്‍ കത്തിലുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.
ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പ ഏഴുദിവസം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കിയെന്നും കോണ്‍ഗ്രസിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഷേക് മനു സിങ്വി പരാതിപ്പെട്ടു. ജസ‌്റ്റിസ‌് എ കെ സിക്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയിരുന്നു.
https://www.facebook.com/Malayalivartha























