കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ കൂടുതല്‍ സമയം വേണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി... രഹസ്യവോട്ടു വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദവും നിരസിച്ചു

കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ കൂടുതല്‍ സമയം വേണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളിയ സുപ്രീംകോടതി രഹസ്യ ബാലറ്റ് വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശവും നിരസിച്ചു. വിശ്വാസവോട്ട് തേടാന്‍ തിങ്കളാഴ്ച വരെയെങ്കിലും സമയം വേണമെന്നാണ് ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് ജെ.ഡി.എസ് അംഗങ്ങള്‍ സംസ്ഥാനത്തിന് പുറത്താണെന്നും ഇവര്‍ക്ക് വോട്ടെടുപ്പിനെത്താന്‍ സമയം നല്‍കണമെന്നുമായിരുന്നു റോത്തഗി ആവശ്യപ്പെട്ടത്.
എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ശനിയാഴ്ച വിശ്വാസ വോട്ട് തേടണമെന്ന ഉത്തരവിലേക്ക് കോടതി കടന്നതോടെ, ഇത് രഹസ്യ ബാലറ്റിലൂടെ ആകണമെന്ന നിര്‍ദ്ദേശവുമായി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ എഴുന്നേറ്റു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കാനുള്ള ഗവര്‍ണറുടെ തീരുമാനവും സുപ്രീംകോടതി തടഞ്ഞു. ഇതിന് പുറമെ കഴിഞ്ഞ ദിവസം സ്ഥാനമേറ്റെടുത്ത യെദിയൂരപ്പയെ നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്നും കോടതി വിലക്കുകയും ചെയ്തു.
ശനിയാഴ്ച നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് മുമ്പ് പ്രോടൈം സ്&പീക്കറെയും സ്പീക്കറെയും നിയമിക്കണം. പ്രോടൈം സ്പീക്കറായി കെ.വി.ദേശ് പാണ്ഡ്യയെയും ഉമേഷ് കട്ടിയെയുമാണ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha























