വര്‍ഗീസ് വധക്കേസില്‍ ലക്ഷ്‌മണയെ വിട്ടയച്ചതിനെതിരെ സി.ബി.ഐ കോടതിയില്‍

നക്‌സല്‍ നേതാവായ വര്‍ഗീസിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഐ.ജി ആര്‍. ലക്ഷ്‌മണയെ ജയില്‍ മോചിതനാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും അതുകൊണ്ട് ഈ നടപടി സ്റ്റേ ചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ ലക്ഷ്‌മണ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ തീര്‍പ്പായിട്ടില്ലെന്നും അത് പരിഗണനയിലിരിക്കെയാണ് വിട്ടയച്ചതെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. 2011 ജൂണിലാണ് ഹൈക്കോടതി ജീവപര്യന്തം തടവിന് ലക്ഷ്‌മണയെ ശിക്ഷിച്ചത്. 2013 ജൂലായില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടയക്കുകയും ചെയ്‌തു. ജിവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ വെറും രണ്ടു വര്‍ഷവും എട്ടുമാസവുമാണ് ജയില്‍ കഴിഞ്ഞതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1970 ഫെബ്രുവരി 18നാണ് വയനാട്ടിലെ തിരുനെല്ലി വനത്തില്‍ വച്ച് വര്‍ഗീസ് കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























